ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യകാ സ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ബിജെപി സർക്കാർ ജയിലിൽ ഇട്ടിട്ട് മൂന്ന് ദിവസം പിന്നിട്ടിട്ടും കേസ് ഒഴിവാക്കാൻ പോയിട്ട് ജാമ്യത്തിലിറക്കാൻ പോലും കഴിവില്ലാത്തവരാണ് കേരളത്തിലെ ബിജെപി നേതൃത്വമെന്ന് തെളിയുകയാണ്. തൃശൂര് പള്ളിയിലെ മാതാവിന് കിരീടം വച്ചു കൊടുത്ത സുരേഷ് ഗോപി മിണ്ടുന്നേയില്ല. എല്ലാ ദിവസവും കുർബ്ബാന കൂടുന്നുവെന്ന് തള്ളി മറിച്ച ജോർജ് കുര്യൻ സഭയെ നോക്കി പഴി പറയുന്നു. സ്വന്തമായി ചാനലും റഷ്യയുമായി അടുപ്പവുമുള്ള രാജീവ് ചന്ദ്രശേഖരൻ എന്ന ബിജെപി സംസ്ഥാന പ്രസിഡൻ്റ് ഏതോ രണ്ട് ഡൂക്കിലി നേതാക്കളെ ഛത്തീസ്ഗഡിലേക്ക് വിട്ടു. അവിടെ ചെന്നപ്പോൾ ഏതോ ഒരുത്തൻ ഒരു തൂവാല പുതപ്പിച്ചതോടെ തീർന്നു. സുരേഷ് ഗോപിക്ക് ചൂട്ടു കത്തിച്ച് കാണിച്ചു കൊടുത്തും രാജീവ് ചന്ദ്രശേഖരന് വെള്ളമൊഴിച്ചുകൊടുത്തും വെരകിയിരുന്ന കാസയേയും കാണാനില്ല. ഒരു മെയിലയച്ചിട്ടുണ്ട് എന്നും പറഞ്ഞ് പോസ്റ്റുമിട്ട് കാസകൾ മുക്കി. പിന്നെ ഇടയ്ക്കൊക്കെ രാഹുൽ ഗാന്ധിയേയും കോൺഗ്രസിനേയും പരിഹസിച്ച് കാസകളും കൂസകളും എക്സ് കൊങ്ങികളും തുണി പൊക്കി കാണിക്കുന്നുണ്ട്. കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണെന്ന് തിരിച്ചറിയാത്ത രണ്ട് കൂട്ടർ ഉള്ളത് ഒന്ന് കാസ രോഗികളും മോദി ജിയും മാത്രമാണ്. രണ്ടു പേരും എപ്പോഴും കോൺഗ്രസിനേയും ജവഹർലാൽ നെഹ്റുവിനേയും പുലയാട്ട് പറയലാണ്.നെഹ്രു മരിച്ചിട്ട് തന്നെ 6 പതിറ്റാണ്ട് കഴിഞ്ഞ വിവരം പോലും കാസ ഇനിയും അറിഞ്ഞിട്ടില്ല. മോദിക്കു എന്തേലും പ്രശ്നമായാലും ഉടൻ നെഹ്റുവിനെയാണ് കുറ്റം പറയാറുള്ളത്. ഇവർ ഭരിക്കുന്നതും പ്രവർത്തിക്കുന്നതുമാകട്ടെ ജവഹർലാൽ നെഹ്റു വിൻ്റെ നേതൃത്വത്തിൽ രൂപം കൊടുത്ത ഭരണഘടനയുടെ പേരിലുമാണ്. എന്നിട്ടാണ് കുറ്റം പറയുന്നത്. അതൊക്കെ പോട്ടെ കന്യാസ്ത്രീകൾ നോക്കിയാലൊന്നും മതം മാറ്റി കൃസ്ത്യാനിയാക്കാൻ പറ്റില്ല. കാരണം കൃസ്റ്റാനിറ്റി എന്നത് സ്വയം പരിവർത്തനമാണ്. അക്രമം വെടിഞ്ഞ്, പീഡനങ്ങൾ ഏറ്റ് നിലനിൽക്കുന്ന വിശ്വാസമാണ് ക്രിസ്തുമതം. വാളും അക്രമവും ഉപയോഗിച്ച് മതം മാറ്റാമെന്ന വിഡ്ഡിത്തം ക്രിസ്തുമതം പിന്തുടരുന്നില്ല. വാസ്തവം ഇതായിരിക്കെ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് വർഗീയ ഭീകരതയാണെന്ന് പറയേണ്ടതായി വരും. അതിന് തടയിടാനും കന്യാസ്ത്രീകളെ നിരുപാധികം വിട്ടയയ്ക്കാനും സാധിക്കില്ലെങ്കിൽ പിന്നെ എന്ത് കഴിവാണ് രാജീവ് ചന്ദ്രശേഖരനും സുരേഷ് ഗോപിക്കും ജോർജ് കുര്യനും ഉള്ളത്? എന്നിട്ട് നാഴികയ്ക്ക് 40 വട്ടം കുതിരവട്ടം പപ്പുവിൻ്റെ കഥാപാത്രത്തെ പോലെ രാജീവ് ചന്ദ്രശേഖർ ഇപ്പ ശര്യാക്കിത്തരാം, ഇപ്പ ശര്യാക്കിത്തരാം എന്ന തള്ളുമായി നടക്കുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ല. കാസ രോഗികൾ വീട്ടിൽ കയറി വാതിലടച്ചു കഴിഞ്ഞു. ഇ മെയിൽ അയച്ചതിനാൽ കാസയുടെ കത്തെടുത്ത് കടല പൊതിയാൻ കൊടുത്തില്ലെന്ന് കരുതാം. എയർപോർട്ടും തുറമുഖവുമെല്ലാം വിൽക്കുന്നവർക്ക് ഇ മെയിൽ വിൽക്കാനും പറ്റിയേക്കും.
പക്ഷെ കന്യാസ്ത്രീകള നേരിൽ കാണാനും വിഷയത്തിൽ ഇടപെടാനും കോൺഗ്രസ് യുഡിഎഫ് ജനപ്രതിനിധികൾ മാത്രമാണ് ഉണ്ടായത്. സിപിഎമ്മിൻ്റെ പേര് പറഞ്ഞ് എ.എ.റഹിമും വേറേ രണ്ടു പേരും ചാനലിന് മുന്നിൽ എന്തൊക്കെയോ കാട്ടിക്കൂട്ടി രംഗം വിട്ടു. ഇന്ന് രാവിലെ കോൺഗ്രസിൻ്റ നേതൃത്വത്തിൽ പാർലമെൻ്റിനകത്തും പുറത്തും പ്രതിഷേധം തുടരുകയാണ്. കേരളത്തിൽ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ നേതൃത്വത്തിൽ സമരങ്ങൾ തുടരുന്നു.
ഇതിനിടയിൽ പാർലമെൻ്റിന് മുന്നിൽ നടത്തിയ സമരത്തിൽ പ്രിയങ്ക ഗാന്ധി ഉയർത്തിയ പ്ലക്കാഡ് ശ്രദ്ധേയമായി.
RELEASE THE NUNS, ARREST THE GOONS എന്നാണ് പ്ലക്കാഡിൽ എഴുതിയിരുന്നത്.കന്യാസ്ത്രീകളെ വിട്ടയക്കുക, ഗുണ്ടകളെ അറസ്റ്റ് ചെയ്യുക എന്നാണർഥം. അത്തരമൊരു മുദ്രാവാക്യം ഉയർത്താൻ ബിജെപി പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖരനും സുരേഷ് ഗോപിക്കും ജോർജ് കുര്യനും കാസയ്ക്കും നട്ടെല്ലും ആർജ്ജവവുമില്ലാ. ഇന്ത്യയെന്ന യൂണിയൻ ഓഫ് സ്റ്റേറ്റ്സിൽ ജനാധിപത്യ ബോധത്തോടെ അത് പറയാൻ കഴിവുള്ളത് കോൺഗ്രസിന് മാത്രമാണ്. മറ്റുള്ളവരെല്ലാം ഉരഗങ്ങൾ മാത്രമാണ്. എന്നിട്ടാണ് തള്ളും വേഷം കെട്ടുമായി നടക്കുന്നത്. കേസൊഴിവാക്കി കന്യാസ്ത്രീകളെ നിരുപാധികം മോചിപ്പിച്ച് കൂടെയുള്ള പെൺകുട്ടികളെ സുരക്ഷിതരായി സ്വതന്ത്രമാക്കി വിട്ട് കഴിവ് തെളിയിക്ക് രാജീവാ, ഗോപീ, കുര്യാ, കാസേ.....
Are Rajiv Chandrasekhar, Suresh Gopi and George Kurien incompetent?